ബശ്ശാർ ഭരണകൂടവുമായി ബന്ധമില്ല –ഉർദുഗാൻ

അങ്കാറ: സിറിയയിൽ ബശ്ശാർ ഭരണകൂടവുമായി ഇൗ നിമിഷം വരെ യാതൊരു ബന്ധവുമില്ലെന്ന്​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ വ്യക്തമാക്കി. സിറിയയിലെ ആഭ്യന്തരകലഹത്തി​​​​െൻറ സൂത്രധാരൻ പ്രസിഡൻറ്​ ബശ്ശാർ അൽ അസദ്​ ആണെന്നാണ്​ തുർക്കിയുടെ ആരോപണം.

അതേസമയം റഷ്യയും ഇറാനും ബശ്ശാർ ഭരണകൂടത്തിന്​ പിന്തുണ തുടരുകയാണ്​. സിറിയയിൽ സമാധാനം പുനസ്​ഥാപിക്കാനുള്ള മാർഗങ്ങൾ ആരാഞ്ഞ്​ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടി​​​​െൻറ മാധ്യസ്​ഥത്തിൽ ചർച്ച നടന്നിരുന്നു.

ചർച്ചയിൽ കുർദിഷ്​ ഡെമോക്രാറ്റിക്​ ഫോഴ്​സിനെ എതിർക്കുന്ന നിലപാടാണ്​ ബശ്ശാർ സ്വീകരിച്ചതെന്ന്​ പുടിൻ ഉർദുഗാനോട്​ സൂചിപ്പിച്ചിരുന്നു. തുർക്കിയും സംഘത്തെ തീവ്രവാദ വിഭാഗമായാണ്​ കണക്കാക്കുന്നത്​.

Tags:    
News Summary - Turkey President Rajab Tayeb Erdogan React Relation between Bassar Al Asad -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.