ലണ്ടൻ: തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ഹെലികോപ്ടറും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ വംശജരടക്കം നാലുപേർ മരിച്ചു. ചെറുവിമാനത്തിൽ പരിശീലന പറക്കൽ നടത്തുകയായിരുന്ന ബേക്കിങ്ഹാം സർവകലാശാലയിലെ എയറോനോട്ടിക്സ് വിദ്യാർഥി സവാൻ മുണ്ഡേയും (18) പരിശീലകനായ ജസ്പൽ ബഹ്റയുമാണ് മരിച്ചത്. ഹെലികോപ്ടറിൽ പരിശീലന പറക്കലിലായിരുന്ന ബ്രിട്ടീഷുകാരനായ മൈക്കൽ ഗ്രീൻ (74), ട്രെയിനിയായ വിയറ്റ്നാം സ്വദേശി താങ് ഗ്യൂയെൻ എന്നിവരും മരിച്ചു.
പരിശീലനത്തിനായി പറന്നുയരുന്നതിനിടെ ഹെലികോപ്ടറും ചെറുവിമാനവും കൂട്ടിയിടിച്ച് നിലത്തുവീഴുകയായിരുന്നു. അപകടത്തെപ്പറ്റി വ്യോമ അപകട അന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഹെലികോപ്ടറും ചെറുവിമാനവും വൈകോബേ എയർ പാർക്കിലേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.