ഗാന്ധിജിക്ക് ആദരമർപ്പിച്ച് നാണയവുമായി ബ്രിട്ടൺ

ലണ്ടൻ: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തിൽ ആദരസൂചകമായി ബ്രിട്ടൺ നാണയം ഇറക്കും. പാക് വംശജനായ ബ്രിട്ടീഷ് ധനകാര്യ മന്ത്രി സാജിദ് ജാവിദ് ആണ് ഇക്കാര്യം അറിയിച്ചത്. ഗാന്ധിജിയുടെ ചരിത്രം ലോകം ഒരിക്കലും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനിൽ നടന്ന വാർഷിക ജി.ജി 2 ചടങ്ങിലാണ് ഗാന്ധിക്ക് ആദരമർപ്പിച്ച് നാണയം ഇറക്കുന്ന കാര്യം സാജിദ് ജാവിദ് പ്രഖ്യാപിച്ചത്. സമ്പത്തിൽ നിന്നോ ഉന്നതങ്ങളിൽ നിന്നോ മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒന്നല്ല കരുത്ത് എന്ന് ഗാന്ധി ലോകത്തെ പഠിപ്പിച്ചു. ഗാന്ധിജി തന്‍റെ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ നാം ഓർക്കണം -സാജിദ് ജാവിദ് പറഞ്ഞു.

ഏഷ്യൻ മീഡിയ ഗ്രൂപ്പിന്‍റെ ഏറ്റവും കരുത്തരായ ഭരണാധികാരികളുടെ വാർഷിക പട്ടികയിൽ ജാവിദ് ഒന്നാമതെത്തിയിരുന്നു.

Tags:    
News Summary - UK to issue coin in honour of Mahatma Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.