യുനൈറ്റഡ് േനഷൻസ്: െഎക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ പൂർണമായും ഒറ്റപ്പെട്ട് യു.എസും പ്രസിഡൻറ് േഡാണൾഡ് ട്രംപും. ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച ട്രംപിെൻറ നടപടിയെ 15 അംഗസമിതിയിലെ 14 രാജ്യങ്ങളും കടുത്ത ഭാഷയിൽ അപലപിച്ചു. ഇസ്രായേൽ വിഷയത്തിൽ ആദ്യമായല്ല യു.എസ് ഒറ്റപ്പെടുന്നതെങ്കിലും, എല്ലാ അംഗങ്ങളും ഏകസ്വരത്തിൽ നിലപാടെടുത്തത് ട്രംപിന് വൻ തിരിച്ചടിയായി.
പശ്ചിമേഷ്യയെ സംഘർഷത്തിലേക്ക് തള്ളിവിടുന്നതാണ് ട്രംപിെൻറ തീരുമാനമെന്നും യു.എൻ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും അടിയന്തരയോഗം ചൂണ്ടിക്കാട്ടി. അതേസമയം, യു.എസിന് വീറ്റോ അധികാരമുള്ളതിനാൽ രക്ഷാസമിതിക്ക് സംയുക്ത പ്രസ്താവനയിറക്കാനോ പ്രത്യേകപ്രമേയം പാസാക്കാനോ കഴിഞ്ഞില്ല. യു.എസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, സ്വീഡൻ, ഇറ്റലി, ജപ്പാൻ എന്നീ രാഷ്ട്രങ്ങളും ട്രംപിെൻറ നടപടിയെ വിമർശിച്ചു. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ ജറൂസലമിെൻറ പദവി അന്തിമമായി തീരുമാനിക്കാവൂ എന്ന് യോഗശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞു. ഇത്തരമൊരു പരിഹാരമുണ്ടാകുന്നതുവരെ ജറൂസലമിനുമേലുള്ള ആരുടെയും പരമാധികാരം യൂറോപ്യൻ യൂനിയൻ അംഗീകരിക്കില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
ട്രംപിെൻറ പ്രഖ്യാപനത്തിെൻറ പ്രത്യാഘാതം പശ്ചിേമഷ്യൻ പ്രതിനിധി നികോളായ് മ്ലാദെനോവ് യോഗത്തിൽ വിശദീകരിച്ചു. ഫലസ്തീൻ, ഇസ്രായേൽ ജനതയുടെ ജീവിതത്തിെൻറയും സംസ്കാരത്തിെൻറയും ഭാഗമാണ് ജറൂസലം എന്നതിനാൽ ചർച്ചയല്ലാതെ പരിഹാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപ്രക്രിയയിൽ ഒരു കക്ഷിയുടെ മേധാവിത്വം അംഗീകരിക്കില്ലെന്ന് യു.എന്നിലെ ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പ്രതികരിച്ചു.
ട്രംപിെൻറ നടപടിയെ രക്ഷാസമിതി അപലപിക്കണമെന്നും ജറൂസലമിെൻറ പദവി വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടു. യു.എസിെൻറ അംഗീകാരം അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഇൗജിപ്ത് പ്രതിനിധി പറഞ്ഞു. എല്ലാരാജ്യങ്ങളും ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു.
സമാധാനനിർദേശവുമായി യു.എസ്
യുനൈറ്റഡ് നേഷൻസ്: പുതിയ പശ്ചിേമഷ്യൻ സമാധാനനിർദേശം യു.എസിെൻറ പരിഗണനയിലുെണ്ടന്ന് യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലി.
എന്നാൽ, വിശദാംശം അവർ വെളിപ്പെടുത്തിയില്ല. രക്ഷാസമിതി യോഗശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഇരു പക്ഷത്തിനും സ്വീകാര്യനായ മധ്യസ്ഥനെന്ന നിലക്ക് മുമ്പത്തെ കരാറിനെപ്പോലെ ഇത്തവണയും യു.എസ് തന്നെയായിരിക്കും മധ്യസ്ഥനെന്നും സൂചിപ്പിച്ചു. ട്രംപിെൻറ തീരുമാനത്തിനുപിന്നിൽ ലളിതമായ സാമാന്യേബാധം മാത്രമേയുള്ളൂ –നിക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.