ജനീവ: യു.എസിൽ കാലങ്ങളായി തുടരുന്ന വംശവെറിയും കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് ഭീകരതയും ചർച്ച ചെയ്യാൻ യു.എൻ മനുഷ്യാവകാശ കമീഷൻ അടിയന്തര യോഗം. ആഫ്രിക്കൻ രാജ്യങ്ങളിലെ സംഘടനകൾക്കുവേണ്ടി ബുർകിനഫാസോ നൽകിയ അപേക്ഷ പരിഗണിച്ചാണ് 47 അംഗ കൗൺസിൽ ചേരുന്നത്. 600ഓളം സംഘടനകൾക്കു പുറമെ, യു.എസിൽ വംശവെറിക്കിരയായവരുടെ ബന്ധുക്കളും പരാതിയുടെ ഭാഗമാണ്. യു.എൻ മനുഷ്യാവകാശ കമീഷനിൽ അമേരിക്ക അംഗമല്ല. ഇസ്രായേലിനെതിരെ പക്ഷപാതം ആരോപിച്ച് രണ്ടുവർഷം മുമ്പാണ് യു.എസ് സമിതി വിട്ടത്.
ജോർജ് േഫ്ലായിഡിെൻറ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. മിനിയപോളിസിൽ മേയ് 25നാണ് കറുത്ത വംശജനായ േഫ്ലായിഡിന് പൊലീസ് ക്രൂരതയിൽ ജീവൻ നഷ്ടമായത്. പൊലീസുകാരൻ കഴുത്തിൽ മിനിറ്റുകളോളം കാലമർത്തിയതിനെ തുടർന്ന് ശ്വാസം മുട്ടിയായിരുന്നു മരണം.
പ്രതിഷേധം ആളിക്കത്തുന്നതിനിടെ അറ്റ്ലാൻറയിൽ വെള്ളക്കാരനായ പൊലീസുകാരെൻറ വെടിയേറ്റ് കഴിഞ്ഞ ദിവസം ഒരാൾ കൂടി മരിച്ചു. റെയ്ഷാർഡ് ബ്രൂക്സാണ് കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.