മോസ്കോ: യു.എസിെൻറ ഉപരോധങ്ങൾക്ക് തിരിച്ചടി നൽകാൻ വൈകില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റെയ്ബ്കോവ്. സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിന് പിന്തുണ തുടരുന്ന റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ചുമത്തുമെന്ന് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി മുന്നറിയിപ്പു നൽകിയിരുന്നു.
യു.എസ് ഇറക്കുമതി നിയന്ത്രിക്കുന്നത് ശിപാർശ ചെയ്തുള്ള പ്രമേയം പാർലമെൻറിൽ ഉടൻ അവതരിപ്പിക്കുമെന്നും റെയ്ബ്കോവ് വ്യക്തമാക്കി. അന്താരാഷ്ട്ര കറൻസിയായ ഡോളറിെൻറ പദവി യു.എസ് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും ചർച്ചചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ സംഘർഷത്തിെൻറ ഉത്തരവാദിത്തവും ക്രീമിയ കൂട്ടിച്ചേർത്തതുമായി ബന്ധപ്പെട്ടും 2016ലെ തെരഞ്ഞെടുപ്പിൽ ഇടപെടൽ നടത്തിയതിനും നേരത്തേയും യു.എസ് റഷ്യക്കെതിരെ ഉപരോധം ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.