കറാക്കസ്: വെനിസ്വേലൻ ഇൻറലിജൻസ് സർവിസ് മാസങ്ങളായി തടവിൽ വെച്ചിരുന്ന ജർമൻ മാധ്യമപ്രവർത്തകൻ ബില്ലി സിക്സി നെ വിട്ടയച്ചു. 15ദിവസം കൂടുേമ്പാൾ കോടതിയിൽ ഹാജരാകണമെന്ന ഉപാധിയിലാണ് മോചനം.
വടക്കൻ ഫാൽക്കൻ പ്രവിശ്യയിൽനിന്ന് പ്രസിഡൻറ് നികളസ് മദൂറോയുടെ സമീപം നിന്ന് ഫോേട്ടാ എടുത്തതിനാണ് ബില്ലിയെ അറസ്റ്റ് ചെയ്തത്. മോചനമാവശ്യപ്പെട്ട് ഡിസംബർ മുതൽ ജയിലിൽ നിരാഹാരത്തിലായിരുന്നു ബില്ലി. ഡെങ്കിപ്പനി ബാധിച്ചിട്ടുപോലും ജയിലിൽ മതിയായ ചികിത്സ നിഷേധിക്കുകയാണെന്ന് കാണിച്ച് അദ്ദേഹം തുറന്ന കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.