ലണ്ടൻ: ലണ്ടനിലെ റീജൻറ്സ് പാർക്കിന് അഭിമുഖമായുള്ള റീജൻറ്സ് പാർക്ക് മാൻഷനെന്ന ആഡംബര വസതി മദ്യവ്യവസായി വിജയ് മല്യക്ക് നഷ്ടപ്പെടും. വിജയ് മല്യ സ്വിസ് ബാങ്കിന് 88,000 പൗണ്ട് (ഏകദേശം 80 ലക്ഷം രൂപ) പിഴയടക്കണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു.
ലണ്ടനിൽ മല്യയുടെ പേരിലുള്ള ആഡംബര വസതി പണയപ്പെടുത്തി സ്വിസ് ബാങ്കിൽനിന്ന് എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നാണ് നടപടി. സ്വിറ്റ്സർലൻഡിലെ യു.ബി.എസ് ഇൻവെസ്റ്റ്മെൻറ് ബാങ്കിൽനിന്ന് 2.4 കോടി പൗണ്ടാണ് (ഏകദേശം 185 കോടി) മല്യ വായ്പയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.