യുനൈറ്റഡ് നേഷന്‍സ്: റഫാല്‍ പോർവിമാന ഇടപാട് സംബന്ധിച്ച ചോദ്യത്തിൽനിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോൺ. കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഇത്തരം കാര്യങ്ങളിൽ ഫ്രാൻസിന് വ്യക്തമായ നിയമങ്ങളുണ്ടെന്നുമായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിെൻറ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാക്രോൺ. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്താൻ ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാറിനോടോ വിമാനക്കമ്പനിയോടോ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു ചോദ്യം. ഇക്കാര്യം നിഷേധിക്കാതെ ഇന്ത്യയുമായുള്ള ഇടപാട് മുൻ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡിെൻറ കാലത്താണെന്ന് ചൂണ്ടിക്കാട്ടി മാക്രോൺ ഒഴിഞ്ഞുമാറുകയായിരുന്നു.
രണ്ടു സര്‍ക്കാറുകള്‍ തമ്മിലെ ചര്‍ച്ചയായിരുന്നു അത്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സൈനിക, പ്രതിരോധ മേഖലകളിലുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗമായിരുന്നു കരാറെന്നും മാക്രോൺ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ദിവസം മുമ്പ് പറഞ്ഞ കാര്യമാണ് ഇവിടെ സൂചിപ്പിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അക്കാര്യം വിശദീകരിച്ചില്ല.
കഴിഞ്ഞ വർഷം മേയിലാണ് ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡൻറായി ചുമതലയേറ്റത്. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനൊപ്പം കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്സിനെയാണെന്ന് മുന്‍ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണത്തിന് ശക്തിപകരുന്ന ഒാലൻഡിെൻറ വെളിപ്പെടുത്തലിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയം വിവാദമായതോടെ വ്യക്തമായ വിശദീകരണം നൽകാനാകാതെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.
#WATCH: PM Modi is right. That's a Govt to Govt discussion.We have a very strong partnership between India and France regarding Defence. I don’t want to comment on any other thing, says French President Emmanuel Macron on #RafaleDeal pic.twitter.com/J9DugZIxnQ
— ANI (@ANI) September 26, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.