പാരിസ്: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഫ്രാൻസ് വലത്തോട്ടു ചായുമോ? ഞായറാഴ്ച നടക്കുന്ന അന്തിമ തെരഞ്ഞെടുപ്പിൽ വിധിയറിയാം. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷനൽ ഫ്രണ്ടിെൻറ മരീൻ ലീപെൻ അധികാരത്തിലെത്തുമോ എന്ന ഭയപ്പാടിലാണ് ഫ്രഞ്ച് മുസ്ലിംകൾ. അവരുടെ പ്രതിനിധികളിലൊരാളാണ് ഫാർമസിസ്റ്റായി ജോലി നോക്കുന്ന ഹനാൻ എന്ന 27കാരി. വടക്കൻ ഫ്രാൻസിലെ അപ്പാർട്മെൻറിലിരുന്ന് തെൻറ മാതാവിെൻറ ഫോേട്ടായിലേക്ക് നോക്കി ഹനാൻ സംസാരിച്ചുതുടങ്ങി. കഴിഞ്ഞവർഷം നീസിൽ െഎ.എസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 86 പേരിൽ ഫാത്തിമയെന്ന 59കാരിയുമുണ്ടായിരുന്നു. പേരക്കുട്ടികൾക്ക് െഎസ്ക്രീം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു അവർ. ഹിജാബ് ധരിച്ച ഫാത്തിമയായിരുന്നു െഎ.എസ് ഭീകരതയുടെ ആദ്യ ഇര. ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നിലൊന്നു പേരും മുസ്ലിംകളായിരുന്നു. ഫാത്തിമയുടെ കുടുംബത്തിലെ ഭൂരിഭാഗവും ശിരോവസ്ത്രം ധരിക്കുന്നവരായതിനാൽ പൊതുയിടങ്ങളിൽ പലപ്പോഴും അപമാനിക്കപ്പെട്ടു. നിങ്ങളെ പോലുള്ളവരെ ഇവിടെ ആവശ്യമില്ലെന്ന് ചിലർ ആക്രോശിച്ചു. നീസ് ഭീകരാക്രമണത്തിനുശേഷം ഫ്രാൻസിൽ ജീവിക്കുന്ന മുസ്ലിംകളുടെ അവസ്ഥ കൂടുതൽ ഭീകരമായി മാറിയെന്നു ഹനാൻ പറയുന്നു.
അവിടത്തെ മുസ്ലിം ജനവിഭാഗം പ്രധാന ചർച്ചാവിഷയമായി. കുടിയേറ്റ വിരുദ്ധത പുലർത്തുന്ന മരീൻ ലീപെൻ അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇസ്ലാമും തീവ്രദേശീയതയും മുഖ്യവിഷയങ്ങളായി ഉയർന്നുവന്നു. ആദ്യഘട്ടത്തിൽ 76 ലക്ഷം ജനങ്ങളാണ് ലീപെന്നിനെ പിന്തുണച്ചതെന്നോർക്കണം. ‘‘ഞാൻ ഫ്രഞ്ച് പൗരയാണ്. ഇൗ രാജ്യത്തെ വളരെയേറെ സ്നേഹിക്കുന്ന ഒരാൾ. എന്നാൽ, ഇതു കേൾക്കുേമ്പാൾ ഇല്ല, ഒരിക്കലും നിങ്ങൾക്ക് ഇൗ രാജ്യത്തെ സ്നേഹിക്കാൻ കഴിയില്ല എന്നാണ് മറ്റുള്ളവർ പറയുന്നത്. രാജ്യത്ത് ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ മെനക്കെടാതെ ഇത്തരം തീവ്രദേശീയ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രാഷ്ട്രീയ നേതാക്കൾ’’ -ഹനാൻ പറഞ്ഞു.
ലീപെന്നും പാർട്ടിയും തീവ്രദേശീയത വളർത്തി രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞദിവസം നടന്ന പ്രസിഡൻഷ്യൽ സംവാദത്തിൽ എതിരാളി എൻമാർഷെ പാർട്ടി നേതാവ് ഇമ്മാനുവൽ മാക്രോൺ വിമർശിക്കുകയുണ്ടായി. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നതിെൻറ പേരിൽ ആളുകളെ അപമാനിക്കുന്ന പ്രവണതക്ക് താനെതിരാണെന്നും അദ്ദേഹം തെരഞ്ഞെടുപ്പു റാലികളിൽ പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടുവർഷത്തിനിടെ ഫ്രാൻസിലുണ്ടായ ഭീകരാക്രമണങ്ങളിൽ 230ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇൗ സാഹചര്യം മുതലെടുത്താണ് ലീപെൻ ഇസ്ലാമിക തീവ്രവാദം ഫ്രാൻസിെൻറ വലിയ സുരക്ഷാഭീഷണിയാണെന്നും മാക്രോൺ ഇതിനുനേരെ കണ്ണടക്കുകയാണെന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ഉൾപ്പെടെയുള്ള മതചിഹ്നങ്ങൾ വിലക്കുമെന്നത് ലീപെന്നിെൻറ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നാണ്. 2002ൽ മരീൻ ലീപെന്നിെൻറ പിതാവും നാഷനൽ ഫ്രണ്ട് പാർട്ടിസ്ഥാപകനുമായ ജീൻ മരീൻ ലീപെൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ അവസരത്തിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ജനം ഒന്നിച്ച് തെരുവിലിറങ്ങി വൻ പ്രതിഷേധറാലികൾ സംഘടിപ്പിച്ചു. എന്നാൽ, ഇക്കുറി ലീപെന്നിനെതിരെ അത്രത്തോളം വലിയ പ്രതിഷേധറാലികളൊന്നും ദൃശ്യമായില്ല. വംശീയ വിരുദ്ധതക്കെതിരെ ഏതാനും പേർ രംഗത്തിറങ്ങിയതല്ലാതെ കാര്യമായ തരംഗങ്ങളൊന്നുമില്ല. തീവ്രകുടിയേറ്റ വിരുദ്ധ ചിന്താഗതി പുലർത്തുന്ന പാർട്ടിയെ ജനം സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ടെന്നതിെൻറ തെളിവാണിത്.
ബ്രെക്സിറ്റിനുശേഷം യൂറോപ്പിനെ സംബന്ധിച്ച് ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണിത്. മരീൻ ലീപെൻ വിജയിച്ചാൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ അടിത്തറതന്നെയിളകും. സങ്കൽപിക്കാവുന്നതിലുമേറെ പ്രത്യാഘാതമായിരിക്കും യൂറോപ്പിനെ കാത്തിരിക്കുന്നത്. യൂറോപ്യൻ യൂനിയനിൽനിന്ന് ഫ്രാൻസിനെ (ഫ്രെക്സിറ്റ്) മോചിപ്പിക്കുകയാണ് ലീപെന്നിെൻറ പ്രധാന ലക്ഷ്യം. എന്നാൽ, അഭിപ്രായസർവേകളിൽ മുൻതൂക്കം മാക്രോണിനാണ്. കള്ളപ്പണ നിക്ഷേപമുണ്ടെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ മാക്രോൺ പരാതി നൽകിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നാണ് വാദം. സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളും ഇ.യു അനുകൂല മനോഭാവവും സാമ്പത്തിക കാര്യങ്ങൾ കൈകാര്യംചെയ്യാനുള്ള അവഗാഹവും വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയോടും അനുകൂല മനോഭാവമാണ്. ഫ്രാൻസിൽ ജീവിക്കുന്ന അമേരിക്കൻ പൗരന്മാർ ആഗ്രഹിക്കുന്നത് മാക്രോണിെൻറ വിജയമാണ്. നാറ്റോയിലെ ശക്തമായ രാജ്യമായ ഫ്രാൻസ് അടുത്തിടെ െഎ.എസിനെതിരായ വ്യോമാക്രമണങ്ങളിൽ യു.എസിനൊപ്പം േചർന്നിരുന്നു. അഫ്ഗാനിലെ നാറ്റോ ഒാപറേഷനിലും ഫ്രഞ്ചു സൈനികർ ഭാഗവാക്കായിരുന്നു. ലീപെൻ യു.എസിനേക്കാൾ അടുത്തുനിൽക്കുന്നത് റഷ്യയോടാണ്. വിജയപ്രതീക്ഷയിൽ ഇരു സ്ഥാനാർഥികളും അവസാനവട്ട പ്രചാരണവും പൂർത്തിയാക്കി.
(കടപ്പാട്: ദ ഗാർഡിയൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.