അങ്കാറ: തുർക്കിയിൽ ഒാൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി. വെബ്സൈറ്റിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയതിെൻറ കാരണം വ്യക്തമല്ല. ഇൻറർനെറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമത്തിൽ സാേങ്കതിക വിശകലനവും നിയമ പരിഗണനയും നടത്തിയ ശേഷമാണ് വെബ്സൈറ്റിെൻറ ലഭ്യതക്കു മേൽ ഭരണകൂടം തീരുമാനമെടുത്തതെന്ന് ഇൻഫർമേഷൻ ആൻഡ് കമ്യൂണിേക്കഷൻസ് ടെക്നോളജി അധികൃർ പറഞ്ഞു. താൽക്കാലിക ഉത്തരവ് കോടതി ഉത്തരവിലൂടെ നടപ്പിൽ വരുത്തുമെന്ന് അധികൃതരും മാധ്യമങ്ങളും വ്യക്തമാക്കി.
സംഭവത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള ജനങ്ങളുടെ പ്രതിഷേധം വർധിച്ചിരിക്കുകയാണ്. പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെക്കുറിച്ചുള്ള വിക്കിപീഡിയ പേജിനെതിരെയുള്ള വിമർശനങ്ങൾ അടിച്ചമർത്താനുള്ള നീക്കമാണിതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പ്രസിഡൻറിെൻറ അധികാരം വ്യാപിപ്പിക്കാൻ ഇൗ മാസം 16ന് നടത്തിയ ജനഹിതപരിശോധനയിൽ ഉർദുഗാൻ വിജയിച്ചിരുന്നു. ജനഹിതപരിശോധനയെക്കുറിച്ചുള്ള വിക്കിപീഡിയ പേജിൽ വിവാദങ്ങളും തെരഞ്ഞെടുപ്പ് നടപടികളിലെ തെറ്റുകളും വിവരിക്കുന്നുെണ്ടന്ന് ട്വിറ്റർ ഉപയോക്താക്കളിലൊരാൾ ചൂണ്ടിക്കാണിച്ചു.
നേരത്തേ രാജ്യത്ത് പലതവണ വെബ്സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ട്വിറ്റർ, ഫേസ്ബുക്ക്, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങളാണ് വിലക്കിയത്. നിരവധി സർക്കാർ വിരുദ്ധ വെബ്സൈറ്റുകളും രാജ്യത്ത് ലഭ്യമല്ല. വിവരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് ലഭിച്ച അപേക്ഷകളിൽ പകുതിയും തുർക്കിയിൽനിന്നുള്ളതായിരുന്നു. സംഭാഷണ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്ന നയമാണിതെന്ന് വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.