ആംസ്റ്റർഡാം: എതിർപ്പ് രൂക്ഷമായ സാഹചര്യത്തില്‍ നെതർലൻഡ്സിൽ ഇൗ വർഷം നവംബറിൽ നടത്താൻ പദ്ധതിയിട്ട വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഒഴിവാക്കി. തീവ്ര വലതുപക്ഷ എം.പിയായ ഗീർറ്റ് വില്‍ഡേഴ്സ് ആണ് മത്സരം ഉപേക്ഷിച്ചതായി അറിയിച്ചത്. കാർട്ടൂൺ മത്സരത്തിനെതിരെ പാക് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് മത്സരം ഉപേക്ഷിച്ചതെന്നും എന്നാല്‍, ഇസ്ലാമിനെതിരായ പ്രചാരണം തുടരുമെന്നും വില്‍ഡേഴ്സ് പറഞ്ഞു. നെതർലൻഡ്സിലെ മുസ്ലിം-കുടിയേറ്റ വിരുദ്ധ മുന്നണിയുടെ നേതാവാണ് വില്‍ഡേഴ്സ്. മത്സരത്തിെൻറ പേരില്‍ ഗീര്‍റ്റ് വില്‍ഡേഴ്സിനെതിരെ വധഭീഷണി മുഴക്കിയ 26കാരനെ ഈയാഴ്ച ഹേഗില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.
കാര്‍ട്ടൂണ്‍ മത്സരവുമായി ബന്ധമില്ലെന്ന് നെതർലൻഡ്സ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2005ല്‍ ഡാനിഷ് പത്രമായ ജില്ലൻറ്സ് പോസ്റ്റന് പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. 2015ല്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിെൻറ പേരില്‍ ഭീകരർ ഫ്രാൻസിലെ ഷാര്‍ലി എബ്ദോ മാഗസിൻ ഒാഫിസ് ആക്രമിച്ച് നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.