ലണ്ടൻ: ജെയിംസ് ബോണ്ട് ചിത്രത്തിൽ എം16 രഹസ്യാന്വേഷണ വിഭാഗം മേധാവിയായുള്ള കഥാപാത്രമായി ജൂഡി ഡെഞ്ച് എന്ന നടി തകർത്തഭിനയിച്ചപ്പോൾ പ്രേക്ഷകർ അത് ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. ഒടുവിൽ സംഭവം യാഥാർഥ്യമാവുകയാണ്. ബ്രിട്ടെൻറ എം16 എന്ന രഹസ്യാന്വേഷണ ഏജൻസിയുടെ 109 വർഷത്തെ ചരിത്രത്തിൽ ആദ്യമായി മേധാവിയായി ഒരു വനിതയെത്തുന്നു.
സുരക്ഷ കാരണങ്ങളാൽ അവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിലെ എം16 മേധാവിയായ അലക്സ് യങ്ങറിെൻറ അഞ്ചു വർഷ കാലാവധി 2019 നവംബറിൽ അവസാനിക്കുന്നതോടെ ഇൗ വനിത മേധാവിയായിരിക്കുമെന്നാണ് വിവരം. ബ്രിട്ടെൻറ ആഭ്യന്തര ഇൻറലിജൻസ് ഏജൻസിയായ എം15ന് സ്റ്റെല്ല റിമിങ്ടോൺ, എലിസ മന്നിങ്ഹാം എന്നീ രണ്ട് വനിത മേധാവിമാരാണുള്ളത്. എന്നാൽ, എം16െൻറ ഭരണം ആദ്യമായാണ് ഒരു വനിത ഏറ്റെടുക്കാൻ പോകുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിനുള്ളിൽ ഏറ്റവും കൂടുതൽ പിന്തുണ ഇവർക്കാണ് ലഭിക്കുന്നത്. 1909ൽ ഏജൻസി ആരംഭിച്ചതു മുതൽ അതിെൻറ തലപ്പത്ത് 16 പുരുഷന്മാരായിരുന്നു സേവനമനുഷ്ഠിച്ചത്. എം16 മേധാവിയെ യു.കെയുടെ വിദേശകാര്യ സെക്രട്ടറിയാണ് തിരഞ്ഞെടുക്കുക. ഇതിന് പ്രധാനമന്ത്രിയുടെ അംഗീകാരവും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.