ബാേങ്കാക്ക്: തായ്ലൻഡിലെ കോവിഡ് 19 ആശുപത്രിയിൽ മുൻ സൈനികൻ നടത്തിയ വെടിവെപ്പിൽ ഒരു മരണം. 54കാരനായ രോഗിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ബാേങ്കാക്കിന് സമീപത്തെ പാത്തും താനി ആശുപത്രിയിലാണ് സംഭവം.
മയക്കുമരുന്നിന് അടിമയായ 23കാരനാണ് അക്രമം നടത്തിയത്. മയക്കുമരുന്നിന് അടിമയായവരെ പ്രതിക്ക് ഇഷ്ടമല്ലെന്നും ആശുപത്രിയിൽ കഴിയുന്നവരെല്ലാം മയക്കുമരുന്നിന് അടിമയാണെന്ന് വിശ്വസിച്ചാണ് ഇയാൾ വെടിയുതിർത്തതെന്നും പൊലീസ് പറഞ്ഞു.
നേരത്തേ, ഇൗ ആശുപത്രി മയക്കുമരുന്നിന് അടിമയായവരെ ചികിത്സിക്കുന്ന ഇടമായിരുന്നു. പിന്നീട് കോവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു.
അക്രമത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിൽ ആയുധവുമായി എത്തുന്ന അക്രമി വെടിവെക്കുന്നത് കാണാം. കൂടാതെ മറ്റു രോഗികൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.