സോൾ: 1988 മുതൽ 1993 വരെ ദക്ഷിണ കൊറിയയുടെ പ്രസിഡൻറായിരുന്ന റോഹ് തായെ വൂ (88) അന്തരിച്ചു. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് സോൾ നാഷനൽ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ അറിയിച്ചു. 1979ൽ സൈനിക അട്ടിമറി നടത്തി ഭരണം പിടിച്ച ചുൻ ഡു ഹ്വാന്‍ സുഹൃത്തായ തായെ വൂ ശക്തമായ പിന്തുണ നൽകിയിരുന്നു.
സൈന്യത്തിെൻറ ഒരു ഡിവിഷനെ നയിച്ച തായെ വൂ തലസ്ഥാനം പിടിച്ചടക്കുന്നതിൽ സഹായിച്ചിരുന്നു. ചുൻ ഡു ഹ്വാെൻറ പിൻഗാമിയായി തായെ വൂ വരാനിരിക്കെ രാജ്യത്ത് ജനാധിപത്യാനൂകൂല പ്രക്ഷോഭം ശക്തമായി. 1980ൽ ഗ്വാങ്ജു നഗരത്തിൽ പ്രക്ഷോഭം നടത്തിയ ജനാധിപത്യാനൂകൂലികളായ 200 പേരെ സൈന്യം വധിച്ചു.
1987ൽ ഉയർന്നുവന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടത്താൻ ചുൻ ഡു ഹ്വയും തയെ വൂവും നിർബന്ധതിരായി. 1987 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുത്ത് തായെ വൂ പ്രസിഡൻറായി.
അഞ്ചു വർഷത്തിനു ശേഷം ഭരണത്തിൽ നിന്ന് പുറത്തായെ തായെ വൂവിനെ, സൈനിക അട്ടിമറി, അഴിമതി കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചു. രണ്ടു വർഷത്തെ തടവുശിക്ഷക്ക് ശേഷം മാപ്പു നൽകി വിട്ടയച്ച തായെ വൂ, പൊതുസമൂഹത്തിൽ നിന്നകന്നാണ് ശിഷ്ടകാലം കഴിച്ചു കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.