വാഷിങ്ടൺ: അഭിപ്രായ സർവേകൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനൊപ്പമാണ്. 118 സ്റ്റേറ്റുകളിൽ ബൈഡൻ മുന്നേറി കൊണ്ടിരിക്കുകയാണ്. സ്ത്രീകളായ വോട്ടർമാർക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടർമാർക്കിടയിലും സ്വാധീനമുള്ളത് ബൈഡനാണെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
സ്ത്രീ വോട്ടർമാരുടെ കാര്യത്തിൽ ബൈഡൻ മുന്നിട്ടു നിൽക്കുേമ്പാൾ പുരുഷ വോട്ടർമാരുടെ കാര്യത്തിൽ ഡെമോക്രാറ്റിൻെറ ലീഡ് വളരെ കുറവാണ്.
അമേരിക്കൻ വംശജരല്ലാത്ത വോട്ടർമാർക്കിടയിൽ ബൈഡന് വ്യക്തമായ ലീഡ് ഉണ്ട്. അദ്ദേഹത്തിൻെറ ഏറ്റവും വലിയ മാർജിൻ കറുത്ത വർഗക്കരായ അമേരിക്കക്കാരുടേതാണ്. അതായാത് 87ശതമാനം കറുത്ത വർഗക്കാരും ബൈഡനെ പിന്തുണക്കുേമ്പാൾ വെറും 11ശതമാനമാണ് ട്രംപിനുള്ളത്. അതുപോലെ 18 മുതൽ 29 വയസുവരെയുള്ള വ്യക്തികളിലും സ്വാധീനമുള്ളത് ബൈഡനു തന്നെ.
അതേസമയം, അമേരിക്കൻ വംശജർ, 65വയസിനു മുകളിൽ പ്രായമുള്ളവർ, ബിരുദമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കിടയിൽ ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്നും നാഷനൽ എക്സിറ്റ് പോൾ പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.