കാബൂൾ: അഫ്ഗാനിസ്താനിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന സർക്കാർ താലിബാൻ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. വംശീയ ശക്തികളെ മാത്രമല്ല അഫ്ഗാനിലെ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന സർക്കാറായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മനുഷ്യാവകാശത്തെ അഫ്ഗാൻ ബഹുമാനിക്കുന്നുണ്ടോ തീവ്രവാദത്തെ ഇല്ലാതാക്കുമോ, മയക്കുമരുന്ന് കടത്തിന് അറുതി വരുത്തുമോയെന്നതെല്ലാം പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദ ശക്തികളെല്ലാം അഫ്ഗാന് എതിരാണ്. അഫ്ഗാന് ചുറ്റുമുള്ള മധ്യേഷയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് അമേരിക്ക തുടരുകയാണ്. ഇതിന്റെ അപകടം എല്ലാവർക്കും അറിയാം. അമേരിക്കൻ നടപടിയെ ശക്തമായി എതിർക്കുമെന്നും റഷ്യ വ്യക്തമാക്കി. ലാവ്റോവിന്റെ പ്രസ്താവനയിൽ താലിബാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.