പാകിസ്താനിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; മരണം 30 ആയി, നൂറോളം പേർക്ക് പരിക്ക്

കറാച്ചി: പാകിസ്‍താനിലെ സിന്ധ് പ്രവിശ്യയിൽ ഞായറാഴ്ച ട്രെയിൻ പാളംതെറ്റി 30 മരണം. നൂറോളം പേർക്ക് പരിക്കുണ്ട്. കറാച്ചിയിൽനിന്ന് റാവൽപിണ്ടിയിലേക്കു പോയ ഹസാര എക്സ്പ്രസ് ട്രെയിനാണ് നവാബ്ഷാ ജില്ലയിലെ സർഹരി റെയിൽവേ സ്റ്റേഷനു സമീപം അപകടത്തിൽപെട്ടത്.

പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ഫെഡറൽ റെയിൽവേ മന്ത്രി സഅദ് റഫീഖ് പറഞ്ഞു. പത്തോളം ബോഗികളാണ് പാളംതെറ്റിയത്. ട്രെയിൻ പതിവ് വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അപകടകാരണം അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു.

പാക് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആയിരത്തിലേറെ പേരാണ് ട്രെയിനിലുണ്ടായിരുന്നത്. 

Tags:    
News Summary - express train derails in pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.