യാംഗോൻ: സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിൽ മ്യാന്മർ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നിരോധിച്ച് ഫേസ്ബുക്. സൈന്യത്തിെൻറ അധീനതയിലുള്ള കമ്പനികൾ േഫസ്ബുക്കിൽ പരസ്യം നൽകുന്നതിനും വിലക്കുണ്ട്.
ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്കുണ്ട്. നേരത്തേ സൈനിക മേധാവികളുടെ പേജുകൾ ഫേസ്ബുക് മരവിപ്പിച്ചിരുന്നു. ഫേസ്ബുക്കിെൻറ തീരുമാനത്തോട് സൈന്യം പ്രതികരിച്ചിട്ടില്ല.
നവംബർ എട്ടിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഈമാസം ഒന്നിനാണ് മ്യാന്മറിലെ ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണത്തിലേറിയത്. അന്നുമുതൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.