കടപ്പാട്: dawn

പ്രധാനമന്ത്രിയുടെ പരിപാടിക്ക് 'കവറേജ്' കുറഞ്ഞു; പാകിസ്താനിൽ 17 പേർക്ക് പണി പോയി

ഇസ്‍ലാമാബാദ്: പാകിസ്താനിൽ ഇംറാൻ ഖാന്റെ പിൻഗാമിയായി പ്രധാനമന്ത്രിപദത്തിലെത്തിയ ശഹ്ബാസ് ശരീഫിന്റെ ലാഹോർ സന്ദർശനത്തിന് കവറേജ് കുറഞ്ഞെന്ന പേരിൽ 17 ഉദ്യോഗസ്ഥർക്ക് ജോലി പോയി.

സർക്കാർ ഉടമസ്ഥതയിലുള്ള പി.ടി.വിയിലെ ജീവനക്കാരാണ് തെറിച്ചത്. ലാഹോറിലെ കോട് ലഖ്പത് ജയിലും റമദാൻ ചന്തയും സന്ദർശിക്കാൻ കഴിഞ്ഞ ആഴ്ച ശഹ്ബാസ് എത്തിയിരുന്നു. ആവശ്യമായ ലാപ്ടോപ് ഇല്ലാത്തതിനാൽ വിഡിയോ ദൃശ്യങ്ങൾ ടെലിവിഷനിൽ കാണിക്കാനായിരുന്നില്ല. ഇതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.

എന്നാൽ, തത്സമയ ദൃശ്യങ്ങൾ നൽകാൻ ആവശ്യമായ മികച്ച ലാപ്ടോപ് ലഭ്യമാക്കാൻ അപേക്ഷ നൽകിയിരുന്നെന്നും എന്നിട്ടും കിട്ടാത്തതാണ് പ്രശ്നമായതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം.

Tags:    
News Summary - Failure to cover Shehbaz Sharifs Lahore visit costs PTV officials their jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.