തെക്കൻ തായ്‌വാനിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. ഒറ്റരാത്രികൊണ്ടുണ്ടായ തീപിടുത്തമാണ് വൻ നാശം വിതച്ചത്. പ്രാദേശിക ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചതനുസരിച്ച് 41 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 3 മണിയോടെയാണ് 13 നിലകളുള്ള കെട്ടിടത്തിന് തീപിടിച്ചതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോഴും അഗ്നിശമന സേന തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
തായ്‌വാനീസ് ടെലിവിഷനിൽ വന്ന വീഡിയോയിൽ തീ പിടിച്ച കെട്ടിടത്തിെൻറ താഴത്തെ നിലകളിൽ നിന്ന് തീജ്വാലകളും പുകയും പുറത്തേക്ക് വരുന്നത് കാണാനകകും. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. തീ ഏറെ പടർന്ന ശേഷമാണ് അഗ്നിശമന സേനയുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് അവരുടെ ഒൗദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പുലർച്ചെ 3 മണിയോടെ വൻ പൊട്ടിത്തെറി കേട്ടതായി ദൃക്‌സാക്ഷികൾ തായ്‌വാൻ മാധ്യമങ്ങളോട് പറഞ്ഞു.
കെട്ടിടത്തിന് ഏകദേശം 40 വർഷം പഴക്കമുണ്ട്. താഴത്തെ നിലകളിൽ കടകളും മുകളിൽ അപ്പാർട്ടുമെൻറുകളുമാണ് ഉണ്ടായിരുന്നത്. കെട്ടിടം ഏതാണ്ട് പൂർണ്ണമായും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.