പാരീസ്: 2012ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനധികൃതമായി പണം കൈപ്പറ്റിയ കേസിൽ ഫ്രാൻസ് മുൻ പ്രസിഡൻറ് നികോളസ് സർകോസി കുറ്റക്കാരനെന്ന് പാരീസ് കോടതി. വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർകോസിയുടെ തീരുമാനം.
66 കാരനായ മുൻ പ്രസിഡൻറിനെ ഒരു വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ഫ്രഞ്ച് നിയമമനുസരിച്ച് പരമാവധി 22.5 മില്യൺ യൂറോ (ഏകദേശം 193 കോടി രൂപ) മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാവൂ. എന്നാൽ, സർകോസി ഇതിെൻറ ഇരട്ടിയിലേറെ പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തിയത്.
വിദേശ ഫണ്ട് സ്വീകരിച്ചതിനും തെരഞ്ഞെടുപ്പ് ഫണ്ടിെൻറ സ്രോതസ്സ് വെളിപ്പെടുത്തുന്നതിലും നിയമലംഘനം നടത്തി. അഴിമതിക്കേസിൽ ഈ വർഷം സർേകാസിക്കെതിരായ രണ്ടാമത്തെ കോടതിവിധിയാണിത്. എന്നാൽ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സർകോസിയുടെ വാദം. തെരഞ്ഞെടുപ്പ് കാമ്പയിനിെൻറ ഫണ്ടിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇക്കഴിഞ്ഞ ജൂണിൽ അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്.
2007മുതൽ 2012 വരെയാണ് സർകോസി ഫ്രാൻസ് പ്രസിഡൻറായിരുന്നത്. 2012ൽ വീണ്ടും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് പാർട്ടിയിലെ ഫ്രാൻസ്വ ഓലൻഡിനോട് സർകോസി പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.