വെല്ലിങ്ടൺ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി. ഏറെക്കാലമായുള്ള പങ്കാളി ക്ലാർക്ക് ഗേഫോഡാണ് വരൻ. ന്യൂസിലൻഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിൽനിന്ന് 325 കിലോമീറ്റർ അകലെയുള്ള ഹോക്ക്സ് ബേ മേഖലയിലെ മുന്തിരിത്തോട്ടത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. മുൻ പ്രധാന മന്ത്രി ക്രിസ് ഹിപ്കിൻസ്, ജസീന്തയുടെ സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. 43 കാരിയായ ജസീന്തയും 47കാരനായ ക്ലാർക്ക് ഗേഫോഡും 2014ലാണ് പ്രണയത്തിലായത്. അഞ്ചുവർഷത്തിനു ശേഷം വിവാഹനിശ്ചയം നടന്നു. കോവിഡ് മഹാമാരിയെ തുടർന്ന് തുടർച്ചയായി വിവാഹം മാറ്റിവെക്കുകയായിരുന്നു. വിവാഹച്ചടങ്ങ് നടക്കുന്ന വേദിക്കുപുറത്ത് വാക്സിൻ വിരുദ്ധരുടെ പ്രതിഷേധവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.