സോൾ: ദക്ഷിണ കൊറിയൻ മുൻ സൈനികമേധാവിയും പ്രസിഡൻറുമായിരുന്ന ചുൻ ദൂ ഹ്വാൻ അന്തരിച്ചു. 90 വയസ്സായിരുന്നു. സ്വന്തം വീട്ടിലായിരുന്നു അന്ത്യം. 1979ൽ അട്ടിമറിയിലൂടെയാണ് ചുൻ ഭരണം പിടിച്ചെടുത്തത്.
ജനാധിപത്യപ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയ ചുൻ പ്രതിപക്ഷനേതാവ് കിം ഡായെ ജങ് ഉൾപ്പെടെ ആയിരങ്ങളെയാണ് തെൻറ ഭരണകാലത്ത് തടവിലാക്കിയത്. ജനകീയ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് കിമ്മിനെ വധശിക്ഷക്കു വിധിച്ചു. പിന്നീട് യു.എസ് ഇടപെട്ടതോടെ ശിക്ഷ ഇളവുചെയ്ത് മോചിപ്പിക്കുകയായിരുന്നു.
സൈന്യത്തിെൻറ അടിച്ചമർത്തലിൽ 200ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം കനത്തപ്പോൾ, ദക്ഷിണ കൊറിയയിൽ സ്വതന്ത്രവും നേരിട്ടുള്ളതുമായ തെരഞ്ഞെടുപ്പ് നടത്താൻ ചുൻ നിർബന്ധിതനായി. 1988ൽ അധികാരമൊഴിഞ്ഞതിനുശേഷം രണ്ടു വർഷത്തോളം ബുദ്ധക്ഷേത്രത്തിൽ അഭയംതേടി. പിന്നീട് അറസ്റ്റിലായി. അഴിമതി, സൈനിക കലാപം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചുന്നിനെ വധശിക്ഷക്കു വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ഇളവുചെയ്തു.
മോചിപ്പിക്കുന്നതിനുമുമ്പ് ഭരണകാലത്ത് കൊള്ളയടിച്ച 19 കോടി ഡോളർ തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും ചെറിയൊരു ഭാഗം മാത്രമേ ചുൻ നൽകിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.