റഷ്യയിലേക്ക് മുങ്ങിയ മുൻ യുക്രെയ്ൻ എം.പി വെടിയേറ്റ് മരിച്ചു

കിയവ്: റഷ്യൻ അധിനിവേശം ആരംഭിച്ചതോടെ റഷ്യയിലേക്ക് പോയ മുൻ യുക്രെയ്ൻ പാർലമെന്റംഗം ഇല്ലിയ കിവയെ (46) മോസ്കോയിൽ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. റഷ്യൻ അന്വേഷണ സമിതി സംഭവത്തിൽ അന്വേഷണമാരംഭിച്ചു. യുക്രെയ്ൻ സൈനിക നേതൃത്വം ഇല്ലിയ കിവയുടെ മരണം നേട്ടമായി അവതരിപ്പിച്ചു.

എല്ലാ ഒറ്റുകാരുടെയും വിധി ഇതായിരിക്കുമെന്ന് യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ വിഭാഗം വക്താവ് ആൻഡ്രി യൂസോവ് പറഞ്ഞു. യുക്രെയ്ൻ റഷ്യക്ക് കീഴടങ്ങണമെന്ന് പ്രഖ്യാപിച്ചയാളാണ് ഇല്ലിയ കിവ.

Tags:    
News Summary - Former Ukraine MP who drowned in Russia was shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.