'തുറക്കരുത്,ഇത് ശപിക്കപ്പെട്ട കല്ലറ'; ഇസ്രായേലിൽ രക്തനിറത്തിലെഴുതിയ കല്ലറ

തെൽഅവീവ്: കല്ലറകൾ പലപ്പോഴും നിഗൂഢത നിറഞ്ഞതും പേടി​പ്പെടുത്തുന്നതുമാണ്. അത്തരമൊന്നാണ് ഇസ്രായേലിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.ഇസ്രായേൽ നഗരമായ ഗലീലിയിലെ ബെയ്ത് ഷിയാരിമിൽ ​ പഴയ സെമിത്തേരിയിലെ ഗുഹയിൽ നിന്നാണ് പുരാവസ്തുഗവേഷകർ കല്ലറ കണ്ടെത്തിയത്.

''കല്ലറയുടെ പുറത്ത് രക്തനിറത്തിൽ തുറക്കരുത്,ഇത് ശപിക്കപ്പെട്ട കല്ലറയാണ്'' -എന്നെഴുതിയിട്ടുണ്ട്. പ്രഥമ ദൃഷ്ട്യ ആരിലും ഭയം ജനിപ്പിക്കുന്ന വാക്കുകളാണിത്. അതാണ് ഈ കല്ലറയെ വ്യത്യസ്തമാക്കുന്നതും. അതിനാൽ, കല്ലറ തുറക്കുന്നത് മാനവരാശിക്കു നാശമുണ്ടാക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. പുരാതന ഹീബ്രു ഭാഷയിലാണ് വാചകങ്ങൾ എഴുതിച്ചേർത്തിരിക്കുന്നത്.

65 വര്‍ഷത്തിനിടെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റില്‍ കണ്ടെത്തിയ ആദ്യത്തെ ശവകുടീരമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ''കല്ലറ തുറക്കുന്ന ആരെയും ശപിക്കുമെന്ന് യാക്കോവ് ഹാഗെർ പ്രതിജ്ഞ ചെയ്യുന്നു.(യാക്കോവ് ഹഗേര്‍ എന്നാൽ യഹൂദ മതത്തിലേക്കുള്ള പരിവർത്തനം എന്നാണ്) അതിനാൽ ഇത് ആരും തുറക്കരുത്''-എന്നാണ് കല്ലറയിലെ പുറത്തെ വാചകം.

'നിങ്ങൾ തുറക്കാൻ പാടില്ലാത്ത, പാണ്ടോറയുടെ പെട്ടി' എന്ന അടിക്കുറിപ്പിൽ ഇസ്രായേലിലെ ഔദ്യോഗിക ട്വിറ്ററുകളിൽ പങ്കുവെച്ച​തോടെ കല്ലറ വൈറലായി.കുറിപ്പ് എഴുതിയത് ആരാണെന്ന് വ്യക്തമല്ല. പിൽക്കാലത്ത് കല്ലറ തുറക്കാൻ സാധ്യതയുണ്ടെന്ന് കണ്ട് അത് ചെയ്യാതിരിക്കാൻ ആരോ എഴുതിവെച്ചതായിരിക്കാമെന്നാണ് ഹൈഫ സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ പറയുന്നത്.

Tags:    
News Summary - Found Blood-stained tomb in Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.