യാംഗോൻ: മ്യാന്മറിൽ പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെ ക്രൂരമായ അടിച്ചമർത്തൽ തുടരുന്നു. റങ്കൂണിനടുത്തുള്ള ഹാലിങ് താർ യാർ ചെറുനഗരത്തിലെ പ്രകടനത്തിനു നേരെ പൊലീസ് മുന്നറിയിപ്പില്ലാതെ നടത്തിയ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു.
ഞായറാഴ്ച രാവിലെ നടന്ന പ്രക്ഷോഭത്തിനു നേരെയാണ് പൊലീസിെൻറ നടപടി. ഒരാൾക്ക് തലക്കും മറ്റൊരാൾക്ക് നെഞ്ചിനുമാണ് വെടിയേറ്റത്. മരിച്ചവരിൽ ഒരാൾ സ്ത്രീയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.