ഫ്രഞ്ച് മോഡലും റിയാലിറ്റി ടിവി താരവുമായ മെറീന്‍ എല്‍ഹൈമര്‍ ഇസ്‌ലാം സ്വീകരിച്ചു. മക്കയില്‍ കഅ്ബയ്ക്കടുത്ത് ഹിജാബ് ധരിച്ച് നില്‍ക്കുന്ന ചിത്രം മെറീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണ്' എന്നാണ് മെറീന്‍ പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്.
ഫ്രഞ്ച് പൗരത്വമുള്ള ഈജിപ്ഷ്യന്‍, മൊറോക്കന്‍ വംശജയാണ് മെറീന്‍ എല്‍ഹൈമര്‍ (27). ഇസ്‍ലാം സ്വീകരണത്തിന് പിന്നാലെ അവർ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. വിശുദ്ധ ഹറമില്‍ നിന്നുള്ള ഹിജാബ് ധരിച്ച ഇവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താന്‍ തിരഞ്ഞെടുത്ത ആത്മീയ യാത്ര അല്ലാഹുവിലേക്ക് നയിക്കുമെന്നും ഈ യാത്രയില്‍ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. മറ്റൊരു മതത്തിലേക്ക് മാറുന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും മനസ്സും ഹൃദയവും ആത്മാവും യോജിപ്പിച്ചതിന്‍റെ ഫലമായാണ് താൻ ഇസ്‍ലാം തിരഞ്ഞെടുത്തതെന്നും മെറീന്‍ പറഞ്ഞു.
14 ലക്ഷം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ മെറീന്‍ മറ്റ് വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. വിദേശത്തെ മസ്ജിദില്‍വച്ച് ഇസ്‌ലാം ആശ്ലേഷിക്കുന്നതിന്റെയും തുടര്‍ന്ന് നിരവധി വനിതകള്‍ ഇവരെ ആശ്ലേഷിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോകളില്‍ ഉണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് മെറീന്‍ പറഞ്ഞു.
കുടുംബമോ സുഹൃത്തുക്കളോ ഇല്ലാതെ, നിങ്ങള്‍ക്കും ദൈവത്തിനുമിടയില്‍ മാത്രം നിങ്ങള്‍ ഒറ്റയ്ക്ക് പോവേണ്ട പാതകളുണ്ടെന്നും അവർ പറഞ്ഞു. ഈ നിമിഷം അനുഭവിക്കുന്ന സന്തോഷത്തിന്റെയും വികാരങ്ങളുടെയും തീവ്രത പ്രകടിപ്പിക്കാന്‍ ശക്തമായ വാക്കുകളില്ല. ഒരു ആത്മീയ യാത്ര തുടരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. അവർ കുറിച്ചു.
സ്വന്തം പിതാവിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് മെറിൻ ഇസ്ലാം മതത്തിൽ ആകൃഷ്ടയായത് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.