കോടികളുടെ തട്ടിപ്പ്​ നടത്തി നാടുവിട്ട വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്​​പാ​ത്ത​ട്ടി​പ്പ്​ ന​ട​ത്തി ക​രീ​ബി​യ​ൻ ദ്വീ​പി​ലേ​ക്ക്​ ക​ട​ന്ന വി​വാ​ദ വ​ജ്ര വ്യാ​പാ​രി മേ​ഹു​ൽ ചോ​ക്​​സി​ പിടിയിൽ. കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന്​ പ്രാദേശിക പോലീസാണ്​ മേ​ഹു​ൽ ചോ​ക്​​സി​യെ അറസ്റ്റ്​ ചെയ്​തത്​.

കരീബിയൻ ദ്വീപായ ആൻറിഗ്വയിൽ നിന്ന്​  മേ​ഹു​ൽ ചോ​ക്​​സിയെ കാണാതായതായി  അ​ദ്ദേ​ഹ​ത്തി‍െൻറ അ​ഭി​ഭാ​ഷ​ക​നും ക​രീ​ബി​യ​ൻ റോ​യ​ൽ പൊ​ലീ​സും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

13,500 കോ​ടി രൂ​പ​യു​ടെ പി.​എ​ന്‍.​ബി വാ​യ്പ ത​ട്ടി​പ്പ്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2018 മു​ത​ല്‍ വി​വി​ധ ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രുന്ന പ്രതിയാണ്​ പിടിയിലായത്​. 

ചോ​ക്​​സിയെ കാണാതായെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ ഇന്‍റർപോൾ 'യെല്ലോ കോർണർ' നോട്ടീസ് പുറപ്പെട​ുവിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​  ഡൊമിനിക്കയിൽ നിന്ന്​ മെഹുൽ ചോക്​സിയെ കണ്ടെത്തിയത്​. 



Tags:    
News Summary - Fugitive businessman Mehul Choksi arrested in Dominica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.