ജി7 ഉച്ചകോടിക്ക് ഇറ്റലിയിൽ തുടക്കമായി

റോം: യുക്രെയ്ൻ, ഗസ്സ എന്നിവിടങ്ങളിലെ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി ഇറ്റലിയിലെ തെക്കു കിഴക്കൻ തീരനഗരമായ പഗ്‍ലിയയിൽ ആരംഭിച്ചു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ആഫ്രിക്ക, ഇന്തോ-പസഫിക് മേഖലയിൽനിന്നുള്ള നേതാക്കളും ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്. വികസ്വര രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണവും ശനിയാഴ്ച വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ ചർച്ചചെയ്യും.

യുദ്ധത്തിെന്റ പശ്ചാത്തലത്തിൽ മരവിപ്പിച്ച റഷ്യയുടെ ആസ്തികൾ യുക്രെയ്നുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന് ഉപയോഗിക്കാനുള്ള പദ്ധതിയും ചർച്ചചെയ്യും. ആഫ്രിക്കയിൽനിന്നുൾപ്പെടെ യൂറോപ്പിലേക്കുള്ള കുടിയേറ്റമാണ് മറ്റൊരു ചർച്ചാവിഷയം. 

Tags:    
News Summary - G7 Summit kicks off in Italy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.