ഗസ്സ 300 ദിവസങ്ങൾ: കൂട്ടക്കുരുതിക്ക് അറുതിയാകുമോ?

ഗസ്സ സിറ്റി: അധിനിവേശ സേനയുടെ കണ്ണിൽ ചോരയില്ലാത്ത കൂട്ടക്കുരുതി തുടങ്ങിയിട്ട് 300 ദിവസം. നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യർക്കു മേൽ ബോംബ് വർഷം ഇപ്പോഴും തുടരുകയാണ്. മരണത്തെ മുന്നിൽ കണ്ടാണ് ഗസ്സക്കാർ ഒാരോ ദിവസവും ഉണരുന്നത്.

സമാനതകളില്ലാത്ത ആക്രമണം നടത്തി 39,480 മനുഷ്യ ജീവനുകളാണ് ഇസ്രായേൽ സേന കവർന്നത്. 91,128 മനുഷ്യർക്ക് പരിക്കേറ്റു. നൂറുകണക്കിന് ഫലസ്തീനികൾ ഇസ്രായേൽ തടവറയിൽ കൊടിയ പീഡനങ്ങൾക്കിരയായി. ഏറ്റവും ഒടുവിൽ അഭയാർഥികൾ കഴിഞ്ഞിരുന്ന സ്കൂളിൽ വ്യോമാക്രമണം നടത്തി 15 പേരെ ഇസ്രായേൽ കൊലപ്പെടുത്തി. ഗസ്സ സിറ്റി, വെസ്റ്റ് ബാങ്ക്, ഖാൻ യൂനിസ് തുടങ്ങിയ പട്ടങ്ങളെല്ലാം തകർന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രമാണിവിടങ്ങളിൽ അവശേഷിക്കുന്നത്. ഈ അടുത്ത കാലത്തൊന്നും ജീവിക്കാൻ കൊള്ളാത്ത ഇടങ്ങളായി ഈ പ്രദേശങ്ങൾ മാറി. കരയിൽനിന്നും ആകാശത്തുനിന്നും തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെ അഭയാർഥികൾക്ക് പോകാൻ ഇടമില്ലാതായി.

പട്ടിണിയും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം തമ്പുകളിൽ ദുരിതമനുഭവിക്കുകയാണ്. മധ്യസ്ഥ ചർച്ചകളിൽ പങ്കാളിയായിരുന്ന ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ ഇറാനിൽ കൊല്ലപ്പെടത് വെടിനിർത്തൽ സ്വപ്നങ്ങൾക്കുമേലാണ് കരിനിഴൽ വീഴ്ത്തിയത്. യുദ്ധം മേഖലയിലാകെ വ്യാപിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

ഗസ്സ

  • കൊല്ലപ്പെട്ടവർ -39,480 (16314 കുട്ടികൾ, 10980 സ്ത്രീകൾ)
  • പരിക്കേറ്റവർ -91,128
  • കാണാതായവർ -10,000
  • 520 മൃതദേഹം കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തി
  • 35 പേർ പോഷകാഹാര കുറവ് മൂലം മരിച്ചു

വെസ്റ്റ് ബാങ്ക്

  • കൊല്ലപ്പെട്ടവർ -594
  • പരിക്കേറ്റവർ - 5350

ജീവൻ മാത്രം ആയുധമാക്കി ഫലസ്തീൻ

തകർക്കപ്പെട്ടത്

  • 198 സർക്കാർ കെട്ടിടങ്ങൾ
  • 117 വിദ്യാലയങ്ങൾ
  • 610 മസ്ജിദുകൾ
  • 03 ചർച്ചുകൾ
  • 1,50,000 ഭവനങ്ങൾ
  • 206 പൈതൃക കേന്ദ്രങ്ങൾ
  • 34 കായിക കേന്ദ്രങ്ങൾ
  • 3030 കി.മീ ഇലക്ട്രിക്കൽ നെറ്റ്‍വർക്
  • 700 കിണറുകൾ

ഭാഗികമായി തകർത്തത്

  • 117 വിദ്യാലയങ്ങൾ
  • 211 മസ്ജിദുകൾ
  • 2,80,000 ഭവനങ്ങൾ
  • 34 ആശുപത്രികൾ
  • 68 ആരോഗ്യ ​കേന്ദ്രങ്ങൾ
Tags:    
News Summary - Gaza 300 Days: An End to the Massacre?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.