പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്താൻ ഇമ്രാൻ ഖാൻ

ഇസ്‍ലാമാബാദ്: പ്രതിപക്ഷ സഖ്യം വികസിപ്പിക്കാൻ തീരുമാനിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തഹ് രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ). പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ്, പാകിസ്താൻ പീപ്ൾസ് പാർട്ടി സഖ്യ സർക്കാറിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

തഹ് രീക് തഹാഫുസെ അയിനെ പാകിസ്താൻ എന്ന നിലവിലെ സഖ്യമാണ് വികസിപ്പിക്കുക. ഇതു സംബന്ധിച്ച് ദേശീയ അസംബ്ലി മുൻ സ്പീക്കർ അസദ് ഖൈസർ, പാർട്ടി സെക്രട്ടറി ജനറൽ ഒമർ അയ്യൂബ് ഖാൻ എന്നിവർ പാർട്ടി തലവൻ ഇമ്രാൻ ഖാനുമായി അഡിയാല ജയിലിൽ ചർച്ച നടത്തി.

ശക്തമായ സർക്കാർ വിരുദ്ധ സമരം നടത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ചേർത്താണ് പി.ടി.ഐ സഖ്യം രൂപവത്കരിക്കുക. ഇമ്രാൻ ഖാന്റെയും മറ്റു നേതാക്കളുടെയും മോചനം ആവശ്യപ്പെട്ട് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ സ്വാബിയിൽ പ്രക്ഷോഭത്തിന് തുടക്കംകുറിക്കുമെന്നും അസദ് ഖൈസർ അറിയിച്ചു.

Tags:    
News Summary - Imran Khan to strengthen opposition alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.