കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്തോ-ആഫ്രിക്കൻ വംശജയുമായ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ നടത്തിയ ഡെലിഗേറ്റ് വോട്ടെടുപ്പിൽ മതിയായ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നവംബർ അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ 59കാരിയായ കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യു.എസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെ (78) നേരിടും.

കഴിഞ്ഞ മാസം അവസാനം പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് കമലക്ക് നറുക്കുവീണത്. എല്ലാ കൺവെൻഷൻ പ്രതിനിധികളിൽനിന്നും ഭൂരിപക്ഷത്തിലും വളരെ കൂടുതൽ വോട്ടുകൾ കമല ഹാരിസിന് ലഭിച്ചെന്ന്, ഔദ്യോഗിക പ്രഖ്യാപനം നടത്തി ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി ചെയർ ജെയിം ഹാരിസൺ പറഞ്ഞു.

ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിയും അച്ഛൻ ഡോണൾഡ് ജാസ്പർ ഹാരിസ് ജമൈക്കക്കാരനുമാണ്. ഇരുവരും യു.എസിലേക്ക് കുടിയേറിയവരാണ്.

Tags:    
News Summary - Kamala Harris's Democratic candidature confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.