അങ്കാറ: ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതിന് തുർക്കിയ ഇൻസ്റ്റഗ്രാമിന് രാജ്യത്ത് വിലക്കേർപ്പെടുത്തി.
ഹനിയ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പോസ്റ്റുകൾ ഇൻസ്റ്റഗ്രാം തടഞ്ഞുവെന്ന് തുർക്കി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫഹ്‌റെറ്റിൻ അൽതുൻ ആരോപിച്ചിരുന്നു.
അതേസമയം, നിരോധനത്തെക്കുറിച്ചോ അൽതുനിന്റെ വിമർശനത്തെക്കുറിച്ചോ മെറ്റയിൽ നിന്ന് അഭിപ്രായമൊന്നും ഉണ്ടായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വിലക്കിനുള്ള കാരണമോ എത്രകാലത്തേക്കാണോ എന്നും വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇത് ലളിതമായ സെൻസർഷിപ്പ് നടപടിയാണെന്ന് തുർക്കി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അൽതുൻ എക്‌സിൽ പറഞ്ഞു. ഇൻസ്റ്റഗ്രാം മൊബൈൽ ആപ്പും നിലവിൽ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.