വാഷിങ്ടൺ: റഷ്യൻ ജയിലിൽനിന്ന് മോചിതരായ യു.എസ് പൗരന്മാർ നാട്ടിൽ തിരിച്ചെത്തി. യു.എസ് പത്രമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച് ഉൾപ്പെടെ മൂന്നുപേരാണ് മോചിതരായത്.
മുൻ യു.എസ് നാവികൻ പോൾ വീലൻ, റഷ്യൻ-അമേരിക്കൻ പത്രപ്രവർത്തകൻ അൽസു കുർമഷേവ എന്നിവരും മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടും. ജയിൽ മോചിതരായ മൂന്നുപേരെ യു.എസ് പ്രസിഡൻറ് ജോ ബൈഡനും വൈസ് പ്രസിഡൻറ് കമല ഹാരിസും സ്വീകരിച്ചു.
റഷ്യയിലെ എട്ട് തടവുകാർക്കായി വാഡിം ക്രാസിക്കോവ് ഉൾപ്പെടെ 16 പേരെയാണ് കൈമാറിയത്. ശീത യുദ്ധത്തിനുശേഷം റഷ്യയും യു.എസും തമ്മിൽ തടവുകാരെ കൈമാറുന്ന ഏറ്റവും വലിയ ഉടമ്പടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.