ദുബൈ: ഗസ്സ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ സന്ദർശനം നടത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അബൂദബിയിലെത്തി. ശനിയാഴ്ച രാത്രി അബൂദബിയിലെത്തിയ അദ്ദേഹം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. സൗദി സന്ദർശനം കഴിഞ്ഞാണ് യു.എ.ഇയിൽ എത്തിയത്.
സംഘർഷം പടരുന്നത് തടയാനും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കാനും സിവിലിയന്മാരുടെ സംരക്ഷണത്തിനുള്ള വഴികൾ സാധ്യമാക്കാനുമാണ് ബ്ലിങ്കൻ ലക്ഷ്യംവെക്കുന്നതെന്നാണ് വിലയിരുത്തൽ. ഇസ്രായേലിൽ നിന്നാണ് സന്ദർശനം തുടങ്ങിയത്. പിന്നീട് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബാസുമായും ബ്ലിങ്കൺ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
ഖത്തറിലെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായും ചർച്ച നടത്തിയ ശേഷമാണ് റിയാദിലെത്തിയത്. അവിടെ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.