പ്രതിപക്ഷ പ്രക്ഷോഭം; കിർഗിസ്ഥാനിൽ തെര​ഞ്ഞെടുപ്പ്​ ഫലം റദ്ദാക്കി

മോസ്​കോ: തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച്​ പ്രതിപക്ഷ പാർട്ടികളും ജനങ്ങളും രംഗത്തിറങ്ങിയതോടെ മുൻ സോവിയറ്റ്​ റിപ്പബ്ലിക്കായ കിർഗിസ്ഥാനിൽ ​െതരഞ്ഞെടുപ്പ്​ ഫലം അസാധുവാണെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ പ്രഖ്യാപിച്ചു.

തലസ്ഥാനമായ ബിഷ്​കെക്​ അടക്കം നഗരങ്ങളിൽ ആയിരങ്ങൾ പ്രക്ഷോഭ രംഗത്തിറങ്ങിയതോടെയാണ്​ നടപടി. ​പ്രധാനപ്പെട്ട സർക്കാർ ഒാഫിസുകൾ പിടിച്ചെടുത്ത പ്രക്ഷോഭകർ, പ്രസിഡൻറ്​ സൂറോൺബായ്​ ജീബെകോയെ പുറത്താക്കുമെന്നും പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പി​െൻറ ആദ്യ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഭരണപക്ഷത്തെ അനുകൂലിക്കുന്ന രണ്ട്​ പാർട്ടികൾക്കായിരുന്നു മേധാവിത്തം. ഇതോ​െട ​തെരഞ്ഞെടുപ്പ്​ കൃത്രിമം ചൂണ്ടിക്കാട്ടി​ 12ലധികം പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ തെരുവിലിറങ്ങി.

പാർലമെൻറും പ്രസിഡൻറി​െൻറ ഒാഫിസും അടങ്ങുന്ന കെട്ടിടങ്ങളും പ്രതിഷേധക്കാർ കൈയടക്കി. പൊലീസിനെയും സുരക്ഷ സേനയെയും ഉപയോഗിച്ച്​ അടിച്ചമർത്താനുള്ള നീക്കവും പരാജയപ്പെട്ടു.

സംഘർഷങ്ങളിൽ ഒരാൾ മരിക്കുകയും 600ഒാളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. അഴിമതി കേസിൽ 11 വർഷം ശിക്ഷിക്കപ്പെട്ട്​ ജയിലിലായ മുൻ പ്രസിഡൻറ്​ അൽമാസ്​ബെക്​ അതംബയേവിനെ മോചിപ്പിക്കുകയും ചെയ്​തു.

Tags:    
News Summary - General Election Results Cancelled In Kyrgyzstan After Unrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.