ഹവാന: ഗസ്സയിൽ നരനായാട്ട് തുടരുന്ന ഇസ്രായേലിനെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡയസ് കാനൽ. ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം ഗസ്സയിൽ നടത്തിയ വംശഹത്യ മുഴുവൻ മനുഷ്യരാശിക്കും അപമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം ഗസ്സയിൽ നടത്തിയ വംശഹത്യ മുഴുവൻ മനുഷ്യരാശിക്കും അപമാനമാണ്. ഒരിക്കലും നിസ്സംഗത പുലർത്താത്ത ക്യൂബ, ഫലസ്തീനിനുവേണ്ടി വീണ്ടും വീണ്ടും ശബ്ദം ഉയർത്തുന്നു -അദ്ദേഹം എക്സിൽ കുറിച്ചു.
El genocidio que comete el estado terrorista de Israel en Gaza es una humillación para toda la humanidad. ¿Hasta cuándo la impunidad, hasta cuándo la vía libre para asesinar? #Cuba, que jamás estará entre los indiferentes, alza su voz por Palestina una y otra vez.#FreePalestine pic.twitter.com/hTH2vxbJZS
— Miguel Díaz-Canel Bermúdez (@DiazCanelB) December 26, 2023
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,915 ആയി ഉയർന്നു. 54,918 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 311 ആയി.
ഹമാസുമായുള്ള പോരാട്ടത്തിൽ ഗസ്സയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ രൂക്ഷമായ പോരാട്ടത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. ഡിസംബർ 22നും 26നുമിടയിൽ 24 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.