ഇറ്റലിയിൽ മുസോളിനിക്ക് ശേഷം തീവ്രവലതുപക്ഷം അധികാരത്തിലേക്ക്; ജോർജിയ മെലോണി പ്രധാനമന്ത്രി

ഇറ്റലിയിൽ മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാർ അധികാരത്തി​േലക്ക്. വലതുപക്ഷ നേതാവ് ജോർജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയാവുമെന്നാണ് എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചന. മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി 41 മുതൽ 45 ശതമാനം വരെ വോട്ടിന് ജയിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. പാർലമെന്റിലെ ലോവർ ഹൗസിൽ 230നടുത്തും, സെനറ്റിൽ 120നടുത്തും സീറ്റ് നേടാനാണ് സാധ്യത.

എതിരാളി എന്റികോ ലെറ്റക്ക് 21 മുതൽ 26 ശതമാനം വോട്ട് മാത്രമെ ലഭിക്കാൻ സാധ്യതയുള്ളു. അതേസമയം വോട്ടിങ് അവസാനിച്ചപ്പോൾ ഇറ്റലിയിലെ പോളിങ് 64.7 ശതമാനം മാത്രമാണ് കഴിഞ്ഞ തവണ പോളിങ് 74 ശതമാനമായിരുന്നു. സിസിലി അടക്കമുള്ള തെക്കൻ പ്രദേശങ്ങളിൽ പോളിങ് വളരെ കുറവാണ് രേഖപ്പെടുത്തിയത്.

എക്‌സിറ്റ് പോളുകൾ ശരിയാണെങ്കിൽ രണ്ടാംലോക മഹായുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ വലതുപക്ഷ സർക്കാറാകും മെലോണിയുടേത്. മുസോളിനിക്ക് ശേഷം ആദ്യമായാണ് തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലേറുക. 2018ലെ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് മെലോണിയുടെ പാർട്ടിക്ക് നേടാനായത്.

Tags:    
News Summary - Giorgia Meloni: Italy's far right set to win election - exit polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.