സിംഗപ്പൂർ: ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സക്ക് സ്വകാര്യ സന്ദർശനത്തിനാണ് അനുമതി നൽകിയതെന്നും അദ്ദേഹം അഭയം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
സിംഗപ്പൂർ പൊതുവെ അഭയം നൽകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക തകർച്ചയെ തുടർന്ന് ജനകീയ പ്രതിഷേധം ശക്തമായതോടെ മാലദ്വീപിലേക്ക് രക്ഷപ്പെട്ട ഗോടബയ അവിടെ നിന്നാണ് സിംഗപ്പൂരിലെത്തിയത്.
ഗോടബയയെ മാലദ്വീപിലെത്തിക്കാൻ ഇടപെട്ടത് പാർലമെന്റ് സ്പീക്കറും മുൻ മാലദ്വീപ് പ്രസിഡന്റുമായ മുഹമ്മദ് നഷീദാണ്. ഗോടബയ എത്തിയതിന് പിറകെ മാലദ്വീപിൽ പ്രതിപക്ഷം തെരുവിലിറങ്ങിയിരുന്നു. ഇതോടെയാണ് രാജപക്സ സിംഗപ്പൂരിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.