ഓക്‍ലൻഡ്: ഫിഫ വനിത ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് ന്യൂസിലൻഡ് നഗരമായ ഓക്‍ലൻഡിൽ തോക്കുധാരി രണ്ടുപേരെ വെടിവെച്ചുകൊന്നു. നിർമാണസ്ഥലത്ത് നടന്ന സംഭവത്തിൽ വെടിവെച്ചയാളും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഒരു പൊലീസ് ഉദ്യോഗസ്ഥനും നാലു സാധാരണക്കാർക്കും പരിക്കുണ്ട്. രാവിലെ 7.20നാണ് സംഭവമെന്ന് ആക്ടിങ് പൊലീസ് സൂപ്രണ്ട് സണ്ണി പട്ടേൽ പറഞ്ഞു. ഫിഫ വനിത ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരങ്ങൾ അരങ്ങേറുന്നത് ഓക്‍ലൻഡിലാണ്. മത്സരത്തിൽ പങ്കെടുക്കുന്ന നോർവേ ദേശീയ ടീം തങ്ങിയ ഹോട്ടലിനു സമീപമാണ് സംഭവം.
അതേസമയം, മത്സരങ്ങൾ മുൻ നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. ഫിഫ അധികൃതരുമായി സർക്കാർ ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ പ്രവൃത്തി മാത്രമാണെന്നും വലിയ തോതിലുള്ള സുരക്ഷാഭീഷണിയില്ലെന്നും ഹിപ്കിൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.