ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്​ഞയെ യു.എൻ അസിസ്​റ്റൻറായി നിയമിച്ച്​ ഗു​ട്ടെറസ്​

യുനൈറ്റഡ്​ നാഷൻസ്​: പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്​ഞ ലിജിയ നൊറോൻഹയെ യുനൈറ്റഡ്​ നാഷൻസ്​ എൻവയൺമെൻറ്​ പ്രോഗ്രാമി​െൻറ (യു.എൻ.ഇ.പി) അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ, ന്യൂയോർക്​ ഓഫിസ്​ മേധാവി എന്നീ പദവിയിൽ നിയമിച്ച്​ യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​ട്ടെറസ്​.

ഇന്ത്യക്കാരനും ഡെവലപ്​മെൻറ്​ ഇക്ക​ണോമിസ്​റ്റുമായ സത്യ ത്രിപദി വിരമിക്കുന്ന ഒഴിവിലേക്കാണ്​ നിയമനം. സുസ്​ഥിര വികസന രംഗത്ത്​ 30 വർഷത്തെ അന്താരാഷ്​ട്ര പരിചയമുള്ള ഇക്കണോമിസ്​റ്റാണ്​ ലിജിയ. 2014 മുതൽ നൈറോബിയിലെ യു.എൻ.ഇ.പി ഇക്കോണമി ഡിവിഷൻ മേധാവിയായി പ്രവർത്തിച്ചുവരുകയാണ്​. യു.എൻ.ഇ.പിയിലെത്തുന്നതിനു മുമ്പ്​ ന്യൂഡൽഹിയിലെ എനർജി ആൻഡ്​​ റിസോഴ്​സസ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ സേവനമനുഷ്​ഠിച്ചിരുന്നു.

Tags:    
News Summary - Guterres appoints Indian economist as UN assistant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.