റഫയിലും ജബലിയയിലും രൂക്ഷ പോരാട്ടം; ഇസ്രായേൽ സൈന്യവുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ് -വിഡിയോ

ഗസ്സാ സിറ്റി: ഗസ്സയിൽ ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ്. റഫയിലും ജബലിയയിലും നിന്നുള്ള ഏറ്റുമുട്ടൽ ദൃശ്യങ്ങളാണ് ഹമാസിന്‍റെ സൈനിക വിഭാഗമായ ഖസ്സം ബ്രിഗേഡ് പുറത്തുവിട്ടത്.

റഫ നഗരത്തിൽ ആക്രമണം നടത്തുന്ന ഇസ്രായേൽ ടാങ്കുകൾക്കും ബുൾഡോസറുകൾക്കും നേരെ ആക്രമണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുരങ്കത്തിൽ നിന്ന് പുറത്തുവരുന്ന ഹമാസ് അംഗങ്ങൾ ഇസ്രായേൽ ടാങ്കുകൾക്കടിയിൽ കുഴിബോംബുകൾ സ്ഥാപിക്കുന്നതും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് തൊടുത്തുവിടുന്നതും ശേഷം തുരങ്കങ്ങളിലൂടെ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,173 ആയി. 79,061 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 14,500 പേർ കുട്ടികളാണ്. 10000തോളം പേരെ കാണാതായിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 124 കുട്ടികളടക്കം 498 പേർ കൊല്ലപ്പെടുകയും 4950 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


Tags:    
News Summary - Hamas releases video footage of clashes in Rafah and Jebel Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.