ഗസ്സ വെടിനിർത്തൽ: യു.എസ് നിർദേശത്തിന് ഹമാസ് മറുപടി നൽകി; സ്വാഗതം ചെയ്ത് ജോൺ കിർബി

ഗസ്സ: ജോ ​ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ച മൂ​ന്ന് ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി​യെ സ്വാഗതം ചെയ്ത ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസ്, ഇതേക്കുറിച്ച് തങ്ങളുടെ പ്രതികരണം മധ്യസ്ഥർക്ക് കൈമാറി. ഹമാസ് നീക്കം സമാധാന ശ്രമങ്ങൾക്ക് സഹായകരമാണെന്നും അവരു​ടെ നിർദേശങ്ങൾ യു.എസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നുണ്ടെന്നും അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.

ഗ​സ്സ​യി​ൽ എ​ട്ടു മാ​സ​ത്തി​ലേ​റെ​യാ​യി ഇ​സ്രാ​​യേ​ൽ തു​ട​രു​ന്ന വം​ശ​ഹ​ത്യ​ക്കി​ടെ ആ​ദ്യ​മാ​യി യു.​എ​സ് അവതരിപ്പിചച വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യം തിങ്കളാഴ്ച യു.​എ​ൻ ര​ക്ഷാ​സ​മി​തി അംഗീകരിച്ചിരുന്നു. ​ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ച മൂ​ന്ന് ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി​യാ​ണ് പ്ര​മേ​യം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ആ​റാ​ഴ്ച​ത്തെ ആ​ദ്യ​ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ ഗ​സ്സ​യി​ലെ ഏ​താ​നും ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളെ​യും ഇ​സ്രാ​യേ​ലി ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ​യും വി​ട്ട​യ​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ലും ബാ​ക്കി ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടും. ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും ന​ട​ക്കും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ മു​ന​മ്പി​ന്റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ഇ​സ്രാ​യേ​ൽ ഈ ​നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച​താ​യി യു.​എ​സ് അ​റി​യി​ച്ചിരുന്നു.

സ്ഥിരമായ വെടിനിർത്തലിന് ഇസ്രായേൽ തയാറാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ ബൈഡൻ മുന്നോട്ടു​വെച്ച കരാർ നടപ്പാക്കാൻ തയാറാണെന്ന് ഹമാസു​ം ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദും അറിയിച്ചു. ഹമാസിന്റെ മറുപടി ലഭിച്ചതായി ഇരുരാജ്യങ്ങൾക്കിടയിൽ മധ്യസ്ഥത വഹിച്ച ഖത്തറും ഈജിപ്തും സ്ഥിരീകരിച്ചു.

ഗസ്സയിലെ യുദ്ധം പൂർണ്ണമായി നിർത്തണമെന്നും ഫലസ്തീൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന മറുപടിയാണ് തങ്ങൾ നൽകിയതെന്നും ഗസ്സയിൽ നടത്തുന്ന ആക്രമണം പൂർണ്ണമായും നിർത്തണമെന്നും ഇന്നലെ വൈകീട്ട് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് ക്രിയാത്മകമായി ഇടപെടാൻ തങ്ങൾ തയ്യാറാണെന്നും ഇവർ അറിയിച്ചു.

ഗസ്സ വെടിനിർത്തൽ പദ്ധതിയോടുള്ള പ്രതിബദ്ധത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചിട്ടുണ്ടെന്നും ഹമാസിന്റെ പ്രതികരണത്തിനായി ലോകം കാത്തിരിക്കുകയാണെന്നും ചൊവ്വാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞിരുന്നു.

Tags:    
News Summary - Hamas seeks 'complete halt' to war in Gaza proposal response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.