ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കമല ഹാരിസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റായി അധികാരത്തിലെത്തിയാൽ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കമല ഹാരിസ്. മിഷിഗണിൽ നടന്ന അവസാന റാലികളിലൊന്നിലാണ് കമല ഹാരിസിന്റെ പരാമർശം. സംസ്ഥാനത്തെ വലിയൊരു വിഭാഗം അറബ്-അമേരിക്കൻ മുസ്‍ലിം സമൂഹത്തോടായിരുന്നു അവരുടെ പ്രതികരണം.

ഇവിടെ മിഷഗണിൽ ആഴമേറിയതും അഭിമാനകരവുമായ വേരുകളുള്ള അറബ് അമേരിക്കൻ കമ്യൂണിറ്റിയുടെ നേതാക്കൾ തങ്ങൾക്കൊപ്പം ചേരുകയാണെന്ന് കമല ഹാരിസ് പറഞ്ഞു. ഗസയിലെ മരണത്തിന്റെയും നാശത്തിന്റെയും വ്യാപ്തിയും ലെബനാനിലെ സിവിലിയൻ മരണങ്ങളും പലായനവും കണക്കിലെടുക്കുമ്പോൾ ഈ വർഷം ബുദ്ധിമുട്ടായിരുന്നുവെന്ന് പറയാൻ താൻ ആഗ്രഹിക്കുകയാണെന്ന് കമല ഹാരിസ് പറഞ്ഞു.

വിനാശകരമായ ആക്രമണമാണ് ഗസ്സയിൽ നടക്കുന്നത്. പ്രസിഡന്റെ​ന്ന നിലയിൽ ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കും. ഇസ്രായേലിന്റെ സുരക്ഷയും ഫലസ്തീൻ ജനതയുടെ ആത്മാഭിമാനും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുമെന്ന് കമല ഹാരിസ് പറഞ്ഞു.

അമേരിക്ക പുതിയൊരു തുടക്കമാണ് ലക്ഷ്യമിടുന്നത്. മുന്നോട്ടുള്ള പുതിയ വഴിക്കാണ് തുടക്കം കുറിക്കുന്നത്. അവിടെ നമ്മൾ സഹ അമേരിക്കക്കാരനെ ശത്രുവായിട്ടല്ല കാണുന്നത്. ആരെ വീഴ്ത്തുന്നുവെന്നതിനെ അടിസ്ഥാനമാക്കില്ല, ആരെ ഉയർത്തുന്നുവെന്നതാണ് ഒരു യഥാർഥ നേതാവിന്റെ ഗുണമെന്നും കമല ഹാരിസ് പറഞ്ഞു.

Tags:    
News Summary - Harris vows at Michigan rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.