അയോവ: മൂന്നാം ലോകയുദ്ധം തടയാൻ തനിക്ക് മാത്രമെ കഴിയൂവെന്നും അമേരിക്കയെ രക്ഷിക്കാൻ കഴിവുള്ള ഏക പ്രസിഡന്റ് സ്ഥാനാർഥി താനാണെന്നും മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്ച അയോവയിലെ ഡാവൻപോർട്ടിൽ നടന്ന ആദ്യ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. 2016 ലെ അയോവ റിപ്പബ്ലിക്കൻ കോക്കസിൽ തോറ്റതിനുശേഷം യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ആവർത്തിക്കുന്ന പ്രസംഗമാണ് ട്രംപ് അയോവയിൽ നടത്തിയതെന്നാണ് വിലയിരുത്തൽ.
ലോകത്തിന് ഇതിലും അപകടകരമായ ഒരു കാലം മുമ്പുണ്ടായിട്ടില്ല. ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നയിച്ചു. ആണവ യുദ്ധത്തിലേക്കാണ് സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത്. 2024ൽ താൻ അമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ - യുക്രെയ്ന് തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കും. വ്ലാദിമിർ പുടിനുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്നും റഷ്യൻ പ്രസിഡന്റ് തന്നെ കേള്‍ക്കുമെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.