ഇസ്രായേലിൽ വീണ്ടും ഹിസ്ബുല്ലയുടെ മി​സൈലാക്രമണം: ഏഴുപേർക്ക് പരിക്ക്, രണ്ടുപേർക്ക് ഗുരുതരം

തെൽഅവീവ്: വടക്കൻ ഇസ്രായേലിൽ മിസൈൽ ആക്രമണം നടത്തിയതായി ലബനാനിലെ സായുധസംഘം ഹിസ്ബുല്ല. ഇസ്രായേലിലെ അറബ് അൽ-അറാംഷെയിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായാണ് ഹിസ്ബുല്ല അറിയിച്ചത്. ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗരുതരമാണ്.

ഗുരുതരമായി പരിക്കേറ്റവരെ ഇസ്രായേലിലെ ഗലീലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രായേലിലെ സൈനിക രഹസ്യാന്വേഷണ കമാൻഡ് സെൻററിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു.

ചൊവ്വാഴ്ച ഐൻ ബാലിലും ഷെഹാബിയയിലും തങ്ങളുടെ നിരവധി പോരാളികളെ വധിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഇവർ വ്യക്തമാക്കി.

Tags:    
News Summary - Hezbollah claims strikes on northern Israel, seven injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.