അഭയാർഥികൾക്കൊപ്പം പാലായനം ചെയ്ത് ഹോളിവുഡ് താരവും; യുക്രെയിൻ അതിർത്തി കടന്നത് കാൽനടയായി

യുക്രെയ്നിൽ നിന്നുള്ള അഭയാർഥികൾക്കൊപ്പം കാൽനടയാത്രക്കാരനായി ഹോളിവുഡ് താരവും. നടനും സംവിധായകനുമായ സീൻ പെൻ ആണ് പോളിണ്ട് അതിർത്തിയിലേക്ക് കാൽനടയായി പോകുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരിക്കാനായി സീൻ യുക്രെയ്നിൽ എത്തിയത്. യുക്രെയ്നിൽ നിന്ന് പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാർഥികൾക്കൊപ്പമാണ് സീൻ പെൻ സഞ്ചരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാനായി സീൻ യുക്രെയ്നിന്റെ തലസ്ഥാനമായ കിയവിലെത്തിയത്.


ഫെബ്രുവരി 24ന്, റഷ്യൻ അധിനിവേശത്തിന്റെ ആദ്യ ദിവസം പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കിയുടെ ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഡോക്യുമെന്ററിയ്ക്ക് വേണ്ടി നിലവിലെ സാഹചര്യങ്ങൾ വിവരിക്കുന്ന ദൃശ്യങ്ങൾ സീൻ റെക്കോർഡ് ചെയ്തിരുന്നു. ബാഗും തൂക്കി കയ്യിൽ ട്രോളിയും വലിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്ന ചിത്രമാണ് അറുപത്തിയൊന്നുകാരനായ സീൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. റോഡിന്റെ ഒരു വശത്തായി നിർത്തിയിട്ട കാറുകളുടെ വലിയൊരു നിരയും കാണാം.

'കാർ റോഡരികെ ഉപേക്ഷിച്ചശേഷം ഞാനും രണ്ട് സഹപ്രവർത്തകരും പോളിഷ് അതിർത്തിയിലേക്ക് കിലോമീറ്ററുകൾ നടക്കുകയായിരുന്നു. ഈ ചി​ത്രത്തിൽ കാണുന്ന കാറുകളിൽ സ്ത്രീകളും കുട്ടികളുമാണ്. അവരുടെ പക്കൽ ലഗേ​ജുകളൊന്നും ഇല്ല. ഈയൊരു കാർ മാത്രമാണ് അവരുടെ പക്കലുള്ളത്'-നടൻ ട്വീറ്റിൽ പറഞ്ഞു.

ഓസ്കാർ പുരസ്കാര ജേതാവ് കൂടിയായ നടനും കൂട്ടാളികളും വാഹനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നോ എന്ന കാര്യം ട്വീറ്റിൽ നിന്ന് വ്യക്തമല്ല.

'ഇന്ന് ഈ രാജ്യത്തെ പിന്തുണയ്ക്കുന്നവരിൽ സീൻ പെന്നും ഉൾപ്പെടുന്നു. ആ ധൈര്യത്തിനും സത്യസന്ധതക്കും രാജ്യം അദ്ദേഹത്തോട് നന്ദിയുള്ളവരാണ്'-യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നതിങ്ങനെ. ഡോക്യുമെന്ററിയ്ക്കുവേണ്ടി യുക്രയ്നിൻ രാഷ്ട്രീയ, സൈനിക വ്യക്തികളെയും മാധ്യമപ്രവർത്തകരെയും പെൻ അഭിമുഖം നടത്തിയിരുന്നുവെന്നും അതിനായി നവംബറിൽ പെൻ രാജ്യം സന്ദർശിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.യുഎസ്-കനേഡിയൻ ഡിജിറ്റൽ മീഡിയ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ വൈസ് സ്റ്റുഡിയോയ്‌ക്ക് വേണ്ടിയാണ് സീൻ പെൻ 'വിന്റർ ഓൺ ഫയർ' എന്ന ഡോക്യുമെന്ററി നിർമ്മിക്കുന്നത്. ഡോകുമെന്ററിയുടെ പോസ്റ്ററും നടൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. 

Tags:    
News Summary - Hollywood star flees with refugees; Crossing the Ukrainian border on foot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.