മയക്കുമരുന്നിൽ കുടുങ്ങി; കർമങ്ങൾക്ക് ആളില്ലാതെ തായ്‍ലൻഡിലെ ബുദ്ധ സന്യാസിമഠം

ബാങ്കോക്: മഠാധിപതി ഉൾപ്പെടെ നാലു സന്യാസിമാരും മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ കർമത്തിന് ആളില്ലാതെ തായ്‍ലൻഡിലെ ബുദ്ധ സന്യാസിമഠം. ഫെച്ചാബൻ പ്രവിശ്യയിലെ തിൻതാപ്തായിയിലാണ് സംഭവം.

സന്യാസികളെ മയക്കുമരുന്ന് ചികിത്സകേന്ദ്രത്തിൽ അയച്ചതായി അധികൃതർ വ്യക്തമാക്കി. മെതാംഫെറ്റമിൻ മയക്കുമരുന്നാണ് ഇവർ ഉപയോഗിച്ചിരുന്നത്. ആരാധനകർമങ്ങൾക്ക് നേതൃത്വം നൽകാൻ ആളില്ലാതെ നാട്ടുകാർ വിഷമിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

പുതിയ സന്യാസിമാരെ കൊണ്ടുവരുമെന്ന് മഠത്തിന്റെ ഭരണാധികാരികൾ പറഞ്ഞു. തായ്‍ലൻഡ് മെതാംഫെറ്റമിൻ ഉൾപ്പെടെ മയക്കുമരുന്നിന്റെ കേന്ദ്രമാകുന്നതായി റിപ്പോർട്ടുണ്ട്.

Tags:    
News Summary - hooked on drugs; Unmanned Buddhist monastery in Thailand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.