തെൽഅവീവ്: ഒക്ടോബർ 7 ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഇസ്രായേൽ സർക്കാർ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ബന്ദികളുടെ കുടുംബങ്ങൾ. ഇതുവരെ ബന്ദിമോചന കരാറിൽ ഏർപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ബന്ദികളെ തിരികെ കൊണ്ടുവരുന്നതിൽ ഇസ്രായേൽ സർക്കാർ പൂർണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഗവൺമെൻ്റിൻ്റെ ശക്തമായ പരാജയംഗതാഗത മന്ത്രി മിറി റെഗേവിന്റെ അനുസ്മരണ ചടങ്ങിൽ ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം പങ്കെടുക്കില്ലെന്ന് ഹോസ്റ്റേജ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം ആരോപിച്ചു.
ഗസ്സ അതിർത്തി പ്രദേശങ്ങളിെല ജൂതകമ്മ്യൂണിറ്റികളായ കിബത്സിം കിഫർ ആസ, നഹൽ ഓസ്, യാദ് മൊർദെചായി, നിർ യിത്സ്ഹാഖ്, കിബത്സിം നിരിം, നിർ ഓസ്, റീം എന്നിവയും സർക്കാർ പരിപാടി ബഹിഷ്കരിക്കുെമന്ന് കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇവരുടെ നേതൃത്വത്തിൽ സർക്കാർ പരിപാടികൾക്ക് സമാന്തരമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒക്ടോബർ ഏഴിന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അറിയിച്ചു. കുമു പ്രസ്ഥാനവുമായി സഹകരിച്ച് ക്രൗഡ് ഫണ്ടിംഗിലൂടെയാണ്അനുസ്മരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
‘വളച്ചൊടിക്കൽ ഇല്ലാതെ സത്യസന്ധമായും മാനുഷികമായും ഒക്‌ടോബർ ഏഴ് അനുസ്മരിക്കപ്പെടുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കും. നഷ്ടവും ധീരതയും പരാജയങ്ങളും ഞങ്ങൾ ഒരുമിച്ച് ഓർക്കും’ -ഇരകളുടെ കുടുംബങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.